Skip to main content

സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

കനറാ ബാങ്കിന്റെ വിദ്യാ ജ്യോതി സ്‌കോളര്‍ഷിപ്പുകള്‍ മലപ്പുറം ജില്ലാ കലക്ടര്‍ വിനയ് ഗോയല്‍ വിതരണം ചെയ്തു. മലപ്പുറം ജില്ലയിലെ 50 സ്‌കൂളുകളിലെ മികച്ച 300 പെണ്‍കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയത്. ആകെ 12 ലക്ഷം രൂപ ഈ വര്‍ഷം വിതരണം ചെയ്തു. അധ്യാപക ദിനത്തില്‍ മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കനറാ ബാങ്ക്  റീജണല്‍ ഓഫീസ് ഡിവിഷണല്‍ മാനേജര്‍ കെ.ആര്‍. രോഹിത് കിരണ്‍, മലപ്പുറം ചീഫ് മാനേജര്‍ ബി. ഷിബു, മാനേജര്‍ കൃഷ്ണ മോഹന്‍, മലപ്പുറം ജി.ജി.എച്ച്.എസ്.എസ് പ്രധാന അധ്യാപിക ബീന മാണിക്കോത്ത് എന്നിവരോടൊപ്പം വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

date