Post Category
താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
ഏറനാട് താലൂക്ക് വികസന സമിതി യോഗം സീനിയര്‍ സമിതിയംഗമായ ഒ.ജെ. സജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഏറനാട് തഹസില്‍ദാര്‍ പി.സുനില്‍ ശങ്കര്‍ സ്വാഗതം പറഞ്ഞു. താലൂക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. റോഡ്, കുടിവെള്ളം, വൈദ്യുതി, റവന്യൂ, പൊതുവിതരണം, തദ്ദേശസ്വയംഭരണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ സമിതി പരിഗണിച്ചു. പരാതികളില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments