Skip to main content

*തൃശ്ശൂർ ജില്ലയിൽ എൽ.പി.ജി ഓപ്പൺ ഫോറം സെപ്റ്റംബർ 15-ന്: പരാതികൾ 10 വരെ നൽകാം*

 

 

തൃശ്ശൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ 15-ന് രാവിലെ 11 മണിക്ക് തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ (അനക്സ്) എൽ.പി.ജി ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ, എൽ.പി.ജി കമ്പനി പ്രതിനിധികൾ, ഗ്യാസ് ഏജൻസി പ്രതിനിധികൾ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

 

ഓപ്പൺ ഫോറത്തിൽ പരിഗണിക്കുന്നതിനായി ഗ്യാസ് കണക്ഷൻ, വിതരണം, ബുക്കിംഗ്, ലീക്കേജ് തുടങ്ങി പാചകവാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരാതികളുള്ള ഉപഭോക്താക്കൾക്ക് അപേക്ഷ സമർപ്പിക്കാം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകളുടെ രണ്ട് പകർപ്പുകൾ സെപ്റ്റംബർ പത്തിന് വൈകീട്ട് അഞ്ചിനകം ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസിൽ നൽകേണ്ടതാണ്.

 

date