Post Category
*ഭിന്നശേഷിക്കാർക്കുള്ള 'അൻപ് വീട്' പദ്ധതി: അപേക്ഷകൾ ക്ഷണിച്ചു*
ബൗദ്ധികവും വളർച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതമായ താൽക്കാലിക താമസവും പരിചരണവും ഉറപ്പാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന 'അൻപ് വീട്' (റെസ്പൈറ്റ് ഹോം) പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും നിർദ്ദിഷ്ട വ്യക്തികൾക്കും ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 15-നകം ചെമ്പുക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. പദ്ധതിയുടെ മാർഗ്ഗരേഖയും അപേക്ഷാ ഫോമും യോഗ്യതാ മാനദണ്ഡങ്ങളും www.sjd.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി നേരിട്ടോ 0487-2321702 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.
date
- Log in to post comments