Skip to main content

*വനിതാ വികസന കോർപ്പറേഷനിൽ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഇന്റേൺഷിപ്പ്: അഭിമുഖം സെപ്റ്റംബർ 15-ന്*

 

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ എറണാകുളം മേഖലാ ഓഫീസിൽ പ്രൊജക്ട് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. പ്രതിമാസം 10,000 രൂപ സ്റ്റൈപൻഡ് ലഭിക്കുന്ന ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ 15-ന് നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്ന് റഗുലർ സ്ട്രീമിൽ എം.ബി.എ, എം.എസ്.ഡബ്ല്യു അല്ലെങ്കിൽ എൽ.എൽ.ബി ഫസ്റ്റ് ക്ലാസോടെ പാസായ 25 വയസ്സിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 15-ന് രാവിലെ 10:30-ന് കടവന്ത്ര ഗാന്ധിനഗറിലെ മാവേലി റോഡിലുള്ള എറണാകുളം മേഖലാ ഓഫീസിൽ ഹാജരാകണം. ഫോൺ- 94960150089496015011.

date