അന്താരാഷ്ട്ര സാക്ഷരതാദിനാചരണം നാളെ (സെപ്റ്റംബർ 8)
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണം നാളെ (സെപ്റ്റംബർ 8) രാവിലെ 10.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സി പി ജോൺ അധ്യക്ഷനാകുന്ന ചടങ്ങിൽ സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. അഹമ്മദുൾ കബീർ എ പി സ്വാഗതം ആശംസിക്കും.
മേയർ വി വി രാജേഷ്, എം പി ശശി തരൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി എന്നിവർ മുഖ്യാതിഥികളാകും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. പി സജിത്ത്ബാബു, നഗരസഭാ വിദ്യാഭ്യാസ - കായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചെമ്പഴന്തി ഉദയൻ, കൗൺസിലർ ഷേർളി എസ് തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ പ്രേരക്മാരെയും തുല്യതാ പഠിതാക്കളെയും ആദരിക്കും.
“സാക്ഷരത: ജനങ്ങൾക്കും ഭൂമിക്കും സമൃദ്ധിക്കും വേണ്ടി” എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര സാക്ഷരതാദിനത്തിന്റെ പ്രമേയം.
പി.എൻ.എക്‌സ്. 3610/2026
- Log in to post comments