പ്രഥമാധ്യാപകർക്ക് മാനേജ്മെന്റ് പരിശീലനം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സീമാറ്റ്-കേരളയുടെ പ്രഥമാധ്യാപകർക്കായുളള സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫംഗ്ഷണൽ സ്കൂൾ ലീഡർഷിപ്പ് (CPFSL) പരിശീലന പരിപാടിക്ക് സെപ്തംബർ 8 ന് തുടക്കം കുറിക്കുന്നു. സീമാറ്റ്-കേരളയുടെ തിരുവനന്തപുരത്തുളള ആസ്ഥാന മന്ദിരത്തിൽ നാല് ദിവസമായി റസിഡൻഷ്യൽ മാതൃകയിൽ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം സെപ്തംബർ 8 ന് രാവിലെ 10 മണിക്ക് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവ്വഹിക്കും.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ സർട്ടിഫിക്കറ്റ് പ്രോഗ്രാമായ CPFSL, സമഗ്ര ശിക്ഷാ കേരളയുമായി സഹകരിച്ച്, STARS ഫണ്ട് വിനിയോഗിച്ചാണ് എൽ.പി./യു.പി. പ്രഥമാധ്യാപകർക്കും സീനിയർ ടീച്ചർമാർക്കുമായി നടപ്പിലാക്കി വരുന്നത്. 21 ദിവസത്തെ ഓൺലൈൻ ക്ലാസുകളും (42 മണിക്കൂർ) 4 ദിവസത്തെ (33 മണിക്കൂർ) റസിഡൻഷ്യൽ പരിശീലനവും ഉൾപ്പെടുന്നതാണ് CPFSL.
പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത്ത്ബാബുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ്, SCERT ഡയറക്ടർ ഡോ. കെ. കെ. മഷൂദ് എന്നിവർ സംബന്ധിക്കും.
പി.എൻ.എക്സ്. 3625/2026
- Log in to post comments