Skip to main content

തുറവൂർ കുടുംബാരോഗ്യകേന്ദ്രത്തിന്‌ എൻ ക്യു എ എസ് അംഗീകാരം 

 

തുറവൂർ കുടുംബാരോഗ്യകേന്ദ്രത്തിന്‌ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് (National Quality Assurance Standards - NQAS)  ലഭിച്ചു.

ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 93.67 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ ജില്ലയിൽ എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ച ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 25 ആയി.

രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ  വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന്  ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം   സംസ്ഥാനതല പരിശോധനയുമുണ്ടാകും.

date