Post Category
*സീറ്റൊഴിവ്*
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഡിഗ്രി കോഴ്സുകളില്‍ സീറ്റൊഴിവ്. ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് ബി.എസ്.സി കെമിസ്ട്രി, ബി.എ ഹിസ്റ്ററി, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും എസ്.ടി വിഭാഗത്തിന് ബി.എസ്.സി കെമിസ്ട്രി, ബി.എ ഹിസ്റ്ററി, ബി.എ ഇക്കണോമിക്സ്, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും ബി.എസ്.സി കെമിസ്ട്രി വിഷയത്തിലേക്ക് ഒ.ബി.എച്ച്, എസ്.സി, ഈഴവ, മുസ്ലീം, എല്‍.സി വിഭാഗകാര്‍ക്കും ഒ.ബി.എസി വിഭാഗകാര്‍ക്ക് ബി കോം, ബി.എ ഹിസ്റ്ററി വിഷയങ്ങളിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9188900206
date
- Log in to post comments