Post Category
*ഹൈസ്കൂൾ ടീച്ചർ അറബിക് എൻ.സി.എ. റാങ്ക് പട്ടിക റദ്ദാക്കി*
തൃശ്ശൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ അറബിക് (ഒന്നാം എൻ.സി.എ. വിജ്ഞാപനം - ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ: 457/2023) തസ്തികയിലേക്ക് 2024 ഡിസംബർ 31-ന് പ്രാബല്യത്തിൽ വന്ന റാങ്ക് പട്ടിക (റാങ്ക് പട്ടിക നമ്പർ: 1384/2024/എസ്.എസ്.വി) റദ്ദാക്കിയതായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
റാങ്ക് പട്ടികയിൽ നിന്ന് നിലവിലുണ്ടായിരുന്ന ഏക ഒഴിവിലേക്ക് നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി 2025 മാർച്ച് ഏഴിന് പൂർവ്വാഹ്നം ജോലിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് 2025 മാർച്ച് ഏഴ് അർദ്ധരാത്രി മുതൽ റാങ്ക് പട്ടിക നിലവിലില്ലാതായത്.
date
- Log in to post comments