Post Category
തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് വാഹനം ആവശ്യമുണ്ട്
ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനായി ടാക്സി പെർമിറ്റുള്ള വാഹനം വാടകയ്ക്കെടുക്കാൻ മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള, 1000 സി.സിയ്ക്ക് മുകളിലുള്ള, എസി, ഏഴ് സീറ്റർ വാഹനങ്ങൾക്ക് മുൻഗണന ലഭിക്കും.
താത്പര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സെപ്റ്റംബർ 15-ന് ഉച്ചയ്ക്ക് 12-നകം ടെണ്ടർ ഫോമുകൾ സമർപ്പിക്കാം. ഫോമുകൾ തൃശ്ശൂർ ചെമ്പൂക്കാവിലുള്ള മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്. ഫോൺ: 0487 2321702.
date
- Log in to post comments