Post Category
അങ്കണവാടികളിലേക്ക് മുട്ട വിതരണം: ചൊവ്വന്നൂർ ഐ.സി.ഡി.എസ്. ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ചൊവ്വന്നൂർ ഐ.സി.ഡി.എസ്. കാര്യാലയത്തിന് പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ മുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. കടങ്ങോട് (30 സെന്ററുകൾ), വേലൂർ (24 സെന്ററുകൾ), ചൂണ്ടൽ (30 സെന്ററുകൾ), കണ്ടാണശ്ശേരി (24 സെന്ററുകൾ) എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്കാണ് ആഴ്ചയിൽ മൂന്ന് ദിവസം (ചൊവ്വ, വ്യാഴം, ശനി) വീതം മുട്ട വിതരണം ചെയ്യേണ്ടത്.
താത്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 24-ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9188959745.
date
- Log in to post comments