Skip to main content

*മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 30 വരെ കുടിശ്ശിക ഒടുക്കാം *

 
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഉടമകള്‍ക്കും തൊഴിലാളി വിഹിതം കുടിശ്ശിക വരുത്തിയവര്‍ക്കും സെപ്തംബര്‍ 30 വരെ കുടിശ്ശിക ഒടുക്കുന്നതിന് സമയപരിധി അനുവദിച്ചു. ഉടമകള്‍ക്ക് നാല് തവണകളായും തൊഴിലാളികള്‍ക്ക് 36 മാസം വരെയുളള കുടിശ്ശിക ഒറ്റതവണയായും ഒടുക്കാം. 36 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. ഫോണ്‍- 04936 206355, 9188519862 

date