ജോബ് ഡ്രൈവ്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് സെപ്റ്റംബര്‍ 11-ന് രാവിലെ 10-ന് അഭിമുഖം നടത്തും. ഡാറ്റാ അനലിസ്റ്റ്, ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍, സെയില്‍സ് മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ്, ക്വാളിറ്റി ചെക്കര്‍ ആന്‍ഡ് സൂപ്പര്‍വൈസര്‍, സെയില്‍സ് മാന്‍ തസ്തികകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം (ബി.കോം, എം.കോം/ എം.ബി.എ) തുടങ്ങിയ യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും 300 രൂപ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രസീതും ബയോഡാറ്റ കോപ്പിയും ഹാജരാക്കിയാല്‍ മതിയാകും. ഫോണ്‍: 0491 2505435.
- Log in to post comments