Skip to main content

സ്മാർട്ട് ക്ലാസ് റൂം, ക്രീയേറ്റീവ് കോർണർ എന്നിവയുടെ ഉദ്‌ഘാടനം മന്ത്രി എം. ലിജു നിർവഹിച്ചു

 കായംകുളം നഗരസഭ പരിധിയിൽ കൃഷ്ണപുരം ഗവ. യു പി സ്‌കൂളിൽ സ്മാർട്ട് ക്ലാസ് റൂം, ക്രിയേറ്റീവ് കോർണർ എന്നിവയുടെ ഉദ്‌ഘാടനം എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു നിർവഹിച്ചു. സ്‌കൂളിന്റെ പുരോഗതിക്കാവശ്യമായ എല്ലാ പിന്തുണയും മന്ത്രി ഉറപ്പ് നൽകി. വാർഡ് കൗൺസിലർ സി എസ് ബാഷ അധ്യക്ഷത വഹിച്ച പരിപാടിയിൽ കായംകുളം നഗരസഭ ചെയർമാൻ ശരത് ലാൽ ബല്ലാരി മുഖ്യാതിഥിയായി. കൗൺസിലർമാരായ ഷാമില അനിമോൻ, ജെ ആദർശ്, എസ്എംസി ചെയർമാൻ നൗഷാദലി, എംപിടിഎ പ്രസിഡന്റ് രേഷ്മ വിഷ്ണു, എഇഒ സിന്ധു എ, എസ്എസ്കെ ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ ഗായത്രി, സ്‌കൂൾ പ്രധാനാധ്യാപകൻ രാധാകൃഷ്ണൻ ജെ, സ്റ്റാഫ് സെക്രട്ടറി പ്രസീജ ജി എൻ എന്നിവർ സംസാരിച്ചു.

date