Post Category
ഓണം വാരാഘോഷം: സമ്മാനദാനം ഇന്ന് (സെപ്തംബർ 8)
ഓണം ടൂറിസം വാരാഘോഷത്തോനോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും മാധ്യമ പുരസ്‌കാര വിതരണവും ഇന്ന് (സെപ്റ്റംബർ 8) രാവിലെ 11 മണിക്ക് നടക്കും. തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് സമ്മാനങ്ങൾ വിതരണം ചെയ്യും.
അത്തപ്പൂക്കളം, തിരുവാതിര മത്സരങ്ങളിലെ വിജയികൾ, സമാപന ഘോഷയാത്രയിൽ ഫ്േളാട്ടുകൾ അവതരിപ്പിച്ച വിവിധ സ്ഥാപനങ്ങളിൽ വിവിധ വിഭാഗങ്ങളിലായി വിജയിച്ചവർ, ഘോഷയാത്രയിൽ കലാരൂപങ്ങൾ അവതരിപ്പിച്ചവരിൽ വിജയികളായവർ, പതാക ഘോഷയാത്രയോടനുബന്ധിച്ച് നടന്ന സ്വീകരണ പരിപാടി, അത്തപ്പൂക്കള മത്സരം എന്നിവയിൽ വിജയിച്ച നിയമസഭാ മണ്ഡലങ്ങൾ എന്നിവർക്കാണ് സമ്മാനങ്ങൾ നൽകുന്നത്.
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
date
- Log in to post comments