Post Category
സ്റ്റാഫ് നഴ്‌സ് അഭിമുഖം 17ന്
വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. പ്രായപരിധി 45 വയസ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി, സെപ്റ്റംബർ 17 രാവിലെ 10.30ന് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2243785.
date
- Log in to post comments