Post Category
അനാഥ അഗതി ദിനാചരണം
മദർ തെരേസ ജന്മദിനത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരും സാമൂഹ്യ നീതിവകുപ്പും സംഘടിപ്പിച്ച അനാഥ അഗതി ദിനാചരണം അഡ്വ.ടി.ഒ മോഹനൻ എം എൽ എ ഉൽഘാടനം ചെയ്തു. കണ്ണൂർ വലിയന്നൂരിലെ ഹോളിമൗണ്ട് സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്ററിൽ നടന്ന പരിപാടിയിൽ ബോർഡ് ഓഫ് കൺട്രോൾ ഫോർ ഓർഫനേജസ് ആൻ്റ് അദർ ചാരിറ്റബിൾ ഹോംസ് കേരളം ചെയർമാൻ എൻ. അലി അബ്ദുള്ള അധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത ബിഷപ്പ് റൈറ്റ് റവ ഡോ ബിഷപ്പ് അലക്സ് ജോസഫ് വടക്കുംതല മദർ തെരേസ അനുസ്മരണ പ്രഭാഷണം നടത്തി. ആൾ ഇന്ത്യാ അസോസിയേഷൻ ഓഫ് ഓർഫനേജസ് പ്രസിഡണ്ട് എം ജെ സ്റ്റീഫൻ , ഓർഫനേജ് അസോസിയേഷൻ ജില്ലാപ്രസിഡണ്ട് ടി കെ സജി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു, ഹോളിമൗണ്ട് ഡയരക്ടർ റവ; ഫാ. ഷിജോ പിഎബ്രഹാം എന്നിവർ സംസാരിച്ചു തുടർന്ന് ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ കലപരിപാടികൾ അരങ്ങേറി..
date
- Log in to post comments