ജില്ലാതല അറിയിപ്പുകൾ
കെൽട്രോണിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോണിൻറെ കണ്ണൂർ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷത്തെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു ) ,പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി ) കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കണ്ണൂർ തളിപ്പറമ്പ് ബസ്സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്നകെൽട്രോൺ നോളജ് സെൻററിൽ ഹാജരാവണം. ഫോൺ: 9072592458
മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്: സൗജന്യ ഓൺ ലൈൻവർക്ക്ഷോപ്പ്
കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിൻ്റെ ഫ്രീ ഓൺ ലൈൻ ശിൽപശാല സപ്തംബർ 10 ന് വൈകീട്ട് 7 മുതൽ 8 മണി വരെ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. ഫോൺ:9072592458, 9072592412.
എല്‍.ബി.എസ് സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ എന്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നേളജി കണ്ണൂര്‍ മേഖല കേന്ദ്രത്തില്‍ സപ്തംബര്‍ 9 ന് തുടങ്ങുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദം), ഡി.സി.എ (എസ്.എസ്.എല്‍.സി), ഡി.സി.എ എസ് (പ്ല്സടു, വി.എച്ച്.എസ്.സി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ്ഗം, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ https://lbscentre.kerala.gov.in/services/courses എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
ഫോണ്‍: 0497 2702812, 9446650576, 8086950706, 7012448472
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കണ്ണൂര്‍ വില്ലേജ് പരിധിയിലെ തയ്യില്‍ ശ്രീ വെങ്കിട്ടരമണ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്രപരിസരവാസികളില് നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ സപ്തംബര്‍ 19 ന് വൈകീട്ട് വൈകീട്ട് 5 വരെ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് www.malabardevaswom.kerala.gov.in വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഫോൺ: 0490 2321818
വാഹനം വാടകയ്ക്കെടുക്കുന്നു
മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാസ വാടക നിരക്കില്‍ വാഹനം വാടകയ്ക്കെടുക്കുന്നു. പ്രതിമാസം 1000 കിലോ മീറ്റര്‍ യാത്ര ചെയ്യുന്നതിനായി ഏഴ് സീറ്റ് സൗകര്യമുള്ള വാഹനമാണ് പരിഗണിക്കുക. വാഹനത്തിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍ പാടില്ല. ടാക്സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. മുദ്ര വെച്ച ക്വട്ടേഷനുകള്‍ സപ്തംബര്‍ 23 ന് ഉച്ചയ്ക്ക് 2 വരെ ചിറക്കരയുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0490 2321818
മിനിജോബ് ഫെയര്‍
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 10 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ മിനിജോബ് ഫെയര്‍ നടത്തുന്നു. ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസര്‍, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, ഷോറൂം സ്റ്റാഫ്, ഗോഡൗണ്‍ സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, മാര്‍ക്കറ്റിങ്ങ് അക്കൗണ്ട്സ്, ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസര്‍ തുടങ്ങിയ തസ്തികളിലേക്കാണ് മിനിജോബ് ഫെയറില്‍ റിക്രൂട്ട്മെന്റ്
നടത്തുക. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ടാലി പ്രൈം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അസ്സല് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 300 രൂപ രജിസട്രേഷന് ഫീസടച്ച് മിനി ജോബ് ഫെയറില്‍ പങ്കെടുക്കാം. ഫോണ്‍ 0497 2707610, 6282942066
പെയിൻ ആൻ്റ് പാലിയേറ്റീവ് സർട്ടിഫിക്കറ്റ് കോഴ്സ് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ജില്ലാ ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗം, ജില്ലാ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററിൽ വെച്ച് നടത്തുന്ന പതിനൊന്നാമത് ബാച്ച് സി.സി പി എൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : എസ്.എസ്.എൽ.സി ജയിച്ചിരിക്കണം . എ എൻ എം / ജെപി എച്ച് എൻകോഴ്സ് പഠനം/ഒന്നര വർഷം നഴ്സിംഗ് ഹോമുകളിലോ പാലിയേറ്റീവ് കെയറിലോ തുടർച്ചയായ പ്രവൃത്തി പരിചയം.കോഴ്സ് കാലയളവ് : 120 പ്രവൃത്തി ദിനങ്ങൾ ഫോൺ: 0497 2731 234 . ഇ മെയിൽ: supdtdhkannur@gmail.com
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ സർജ്ജിക്കൽ മെറ്റീരിയൽസ് എന്നിവ നൽകുന്നതിന് ആശുപത്രിയുമായി ആറുമാസത്തേക്ക് കരാറിൽ ഏർപ്പെടാൻ താൽപ്പര്യമുള്ള ഫാർമസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷനുകൾ സീൽ വെച്ച കവറിൽ സപ്തംബർ 14 ന് രാവിലെ 11 മണിക്ക് മുമ്പായി സമർപ്പിക്കണം. അന്ന് രാവിലെ 11.30 മണിക്ക് ക്വട്ടേഷൻ പരസ്യമായി തുറയ്ക്കും. ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ ക്വട്ടേഷൻ സമർപ്പിച്ച സ്ഥാപനത്തിന് സപ്ലൈ ഓഡർ നൽകും.
ക്വട്ടേഷൻ നിരൂപാധികം പിൻവലിക്കുന്നതിനും ഏത് സമയത്തും നിർത്തിവയ്ക്കുന്നതിനുമുള്ള പൂർണ്ണ അധികാരം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും.
- Log in to post comments