Skip to main content

അറിയിപ്പുകള്‍

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

സാമൂഹികനീതി വകുപ്പിന് കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (യോഗ്യത: പ്ലസ് ടു), വേര്‍ഡ് പ്രോസസ്സിങ് ആന്‍ഡ് ഡെസ്‌ക് ടോപ് പബ്ലിഷിങ് (എസ്.എസ്.എല്‍സി) എന്നിവയിലേക്ക് 40 ശതമാനത്തില്‍ കുറയാത്ത ചലനം/കേള്‍വി/സംസാര പരിമിതിയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-30. അപേക്ഷകള്‍ സെപ്റ്റംബര്‍ 25നകം സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് -673008 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0495 2351403, 7025692560.

ഓണ്‍ലൈന്‍ ശില്‍പശാല

കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ ഓണ്‍ലൈന്‍ ശില്‍പശാല സെപ്റ്റംബര്‍ 10ന് വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ നടക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495642722, 9072592412.

റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട് ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്സ് ഗ്രേഡ് II (ആയുര്‍വേദ) എന്‍.സി.എ മുസ്‌ലിം
(കാറ്റഗറി നമ്പര്‍: 418/2024) തസ്തികയിലേക്ക് 2026 ജൂണ്‍ 10ന് നിലവില്‍വന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥിയെ നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി പ്രകാരം കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്ത് നിര്‍മാണം പൂര്‍ത്തിയാകുന്ന ഫ്‌ളാറ്റിലേക്കുള്ള ഗുണഭോക്തൃ പട്ടിക ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി ലബോറട്ടറിയിലേക്ക് ലാബ് ടെസ്റ്റുകള്‍ക്കാവശ്യമായ അനുബന്ധ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 26 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2721998.

കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ നോളജ് സെന്ററുകളില്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. പഠനകാലയളവില്‍ അംഗീകൃത മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനവും ഇന്റേണ്‍ഷിപ്പും ലഭ്യമാക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 19. ഫോണ്‍: 9544958182.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 സി.ഡി.പി.ഒ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളില്‍ പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 23ന് ടെണ്ടര്‍ നടക്കും. ഫോണ്‍: 0495 2373566, 9496904270.

ഐ.സി.ഡി.എസ് അര്‍ബന്‍ മൂന്ന് കാര്യാലയത്തിലേക്ക് 2026-27 സാമ്പത്തിക വര്‍ഷം വാഹനം വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 19 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍: 9037993998, 9995735638.

date