വിജയോത്സവം നടത്തി
തൃശ്ശൂര്‍ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിജയോത്സവം -2026, പി.ടി.എ.വാര്‍ഷിക പൊതുയോഗവും തൃശൂര്‍ കോര്പ്പറേഷന് മേയര്‍ ഡോ. നിജി ജസ്റ്റിന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.വി. സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ കോര്പ്പറേഷന് വിദ്യാഭ്യാസ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മെഫി ഡെല്‍സണ്‍ മുഖ്യാതിഥിയായി. തൃശൂര്‍ കോര്പ്പറേഷന് ഡിവിഷന് കൗണ്‍സിലര്‍ പൂര്‍ണ്ണിമ സുരേഷ് വിശിഷ്ടാതിഥിയായി. ഹൈസ്കൂള്‍ വിഭാഗം പ്രധാനാധ്യാപിക ഡോ. കെ.പി ബിന്ദു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വേദിയില്‍വെച്ച് കേരള സംസ്ഥാന പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാനമാതൃകാ അധ്യാപക അവാര്‍ഡ് നേടിയ ഹൈസ്കൂള്‍ വിഭാഗം പ്രധാന അധ്യാപിക ഡോ. കെ.പി. ബിന്ദുവിനെ ആദരിച്ചു. 2026 എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനികളെ മേയറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡിവിഷന് കൗണ്‍സിലറും ചേര്‍ന്ന് ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ കെ.ആര് സ്മിത, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കെ.ആര് ധന്യ, പി.ടി.എ. വൈസ് പ്രസിഡന്റ് ഷെര്‍ലി ഷാജു, മദര്‍ പി.ടി.എ. പ്രസിഡന്റ് രതികല രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി എ.കെ ഡെന്‍സി, ജനറല്‍ കണ്‍വീനര്‍ കെ. സിന്ധു എന്നിവര്‍ സംസാരിച്ചു. 2026 -27 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും പി.ടി.എ. തെരഞ്ഞെടുപ്പും നടന്നു.
- Log in to post comments