ഫുട്ബോൾ അക്കാദമി സെലക്ഷൻ ട്രയൽസ് 12-ന്
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഫുട്ബോൾ അക്കാദമിയിലേക്ക് 2026 വർഷത്തേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നു. 2012, 2013, 2014, 2015 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്കാണ് അവസരം. സെപ്റ്റംബർ 12-ന് രാവിലെ എട്ടിന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സെലക്ഷൻ ട്രയൽസ് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ഫുട്ബോൾ കിറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം രക്ഷിതാക്കൾക്കൊപ്പം രാവിലെ എട്ടിന് അതത് കേന്ദ്രങ്ങളിൽ എത്തണം.
സെലക്ഷൻ കേന്ദ്രങ്ങളും ഫോൺ നമ്പറുകളും:
1. കോട്ടപ്പടി ഫുട്ബോൾ അക്കാദമി (9746986053)
2. താനൂർ ഉണ്ണ്യാൽ ഫിഷറീസ് സ്റ്റേഡിയം (9747701578)
3. ജി.എച്ച്.എസ്.എസ് എടപ്പാൾ (7907942967)
4. പെരിന്തൽമണ്ണ പി.ടി.എം കോളേജ് (9947421893)
5. അരീക്കോട് തെരട്ടമ്മൽ സ്റ്റേഡിയം (9746412541)
6. വള്ളിക്കുന്ന് പഞ്ചായത്ത് മിനി സ്റ്റേഡിയം (9037363560)
- Log in to post comments