Post Category
ജില്ലാ സിവിൽ സർവീസസ് കായികമേള 17 മുതൽ
2026-27 വർഷത്തെ ജില്ലാ സിവിൽ സർവീസസ് കായികമേള സെപ്റ്റംബർ 17, 18, 19 തീയതികളിൽ മലപ്പുറത്തും മഞ്ചേരിയിലുമായി നടക്കും. സെപ്റ്റംബർ 17-ന് ഷട്ടിൽ ബാഡ്മിന്റൺ, 18-ന് ഗെയിംസ് മത്സരങ്ങൾ, 19-ന് അത്ലറ്റിക്സ് മത്സരങ്ങൾ എന്നിവ നടക്കും. മേളയിൽ പങ്കെടുക്കാനുള്ള അപേക്ഷാ ഫോമുകൾ സിവിൽ സ്റ്റേഷനിലെ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നിന്ന് ലഭിക്കും. ഓരോ മത്സര ഇനത്തിനും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. പൂരിപ്പിച്ച ഫോമിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. ഡബിൾസ് ഇനങ്ങളിൽ ടീം പാര്‍ട്ണറുടെ വിവരങ്ങൾ ഫോം 2-ൽ സമർപ്പിക്കണം. (പാര്‍ട്ണര്‍ ഫോം 1 പ്രത്യേകം നൽകണം). പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 15-ന് വൈകീട്ട് അഞ്ചിനകം 'സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505' എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോണ്‍: 9495243423, 9895587321, 9496841575.
date
- Log in to post comments