Skip to main content

മഞ്ചേരി ഇന്ത്യന്‍ മാളിലെ തിയേറ്ററുകളില്‍ മിന്നല്‍ പരിശോധന

മഞ്ചേരി ഇന്ത്യന്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി. പോപ്കോണ്‍, ജ്യൂസ് എന്നിവ അളവില്‍ കുറച്ച് വില്‍പ്പന നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു. വിലവിവരപ്പട്ടികയില്‍ ഉത്പന്നങ്ങളുടെ അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്താത്തതിന് സിവില്‍ സപ്ലൈസ് വകുപ്പും ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായി ചേര്‍ക്കാത്തതിന് ഭക്ഷ്യസുരക്ഷാ ഓഫീസറും നോട്ടീസ് നല്‍കി. ലീഗല്‍ മെട്രോളജി മലപ്പുറം ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ്. മണി, മലപ്പുറം ജില്ലാ സപ്ലൈ ഓഫീസര്‍ കെ. കെ. മനോജ് കുമാര്‍, മഞ്ചേരി സര്‍ക്കിള്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ഇ. കെ. പൂര്‍ണിമ , ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ്. ശ്രീകുമാര്‍ , മഞ്ചേരി സര്‍ക്കിള്‍ 2 ഇന്‍സ്പെക്ടര്‍ കെ. അക്ഷയ് , ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ ഫക്രുദീന്‍ അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

date