Post Category
ജിഡ മെമ്പർ സെക്രട്ടറി ഇൻ ചാർജായി ജില്ലാ കളക്ടർ ചുമതലയേറ്റു
ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (GIDA) മെമ്പർ സെക്രട്ടറി ഇൻ ചാർജായി ജില്ലാ കളക്ടർ ജി പ്രിയങ്ക ചുമതലയേറ്റു. അതോറിറ്റിയുടെ ജനറൽ കൗൺസിലിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജില്ലാ കളക്ടർ ഇതേ ചുമതല വഹിക്കും.
നിലവിലെ സെക്രട്ടറി രഘുരാമനിൽ നിന്നാണ് ചുമതല ഏറ്റെടുത്തത്.
ജിഡ എക്സിക്യൂട്ടീവ് അംഗങ്ങളായ കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം എസ് ആൻ്റണി, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അക്വിലിൻ ലോപ്പസ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments