Skip to main content

എം ബി എ സീറ്റൊഴിവ്

 

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്‌മ) എം.ബി.എ. (ഫുൾടൈം) 2026-28 ബാച്ചിൽ ഒഴിവുളള സീറ്റിലേക്ക്  അഭിമുഖം നടക്കും.
സെപ്റ്റംബർ11 ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നോർത്ത് പറവൂർ സഹകാരി ഭവനിലെ സഹകരണ പരിശീലന കോളേജ് / കേന്ദ്രത്തിലാണ്  അഭിമുഖം. 

കേരള സർവ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയിൻ മാനേജ്‌മെൻ്റ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരം ലഭിക്കും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും , ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർഥികൾക്കും  സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.ടി/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.

50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോൺ : 7907375755, 8547618290,  www.kicma.ac.in

date