Skip to main content

എഫ് ആന്റ് ബി മാനേജരെ ആവശ്യമുണ്ട്

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) കീഴിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫുഡ് ആന്റ് ബിവറേജസ് മാനേജരെ (എഫ് ആന്റ് ബി) ആവശ്യമുണ്ട്. 35 നും 50 വയസ്സിനും ഇടയിലുളളവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് അല്ലെങ്കിൽ ഹോട്ടൽ ആൻഡ് കാറ്ററിങ് മാനേജ്‌മെന്റിലുളള ഡിഗ്രി പാസ്സായിരിക്കണം.  ഈ മേഖലയിൽ 5 വർഷത്തിൽ കുറയാത്ത മുൻപരിചയം ഉണ്ടായിരിക്കണം. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 26ന് വൈകുന്നേരം 4ന് മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695024 എന്ന മേൽവിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്0471-2468585kepcopoultry@gmail.comkspdc@yahoo.co.in).

പി.എൻ.എക്‌സ്. 3654/2026

date