Post Category
വിദ്യാരംഭം
ജവഹർ ബാലഭവനിൽ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 21ന് രാവിലെ 9ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും. വിമൺസ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. വിജയലക്ഷമിയുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും സംഗീതം, നൃത്തം, വാദ്യോപകരണങ്ങൾ ചിത്രരചന, എയ്‌റോമോഡലിംഗ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ ബാലഭവനിൽ പഠിപ്പിക്കുന്ന 28 ഓളം വിഷയങ്ങളിലും വിദ്യാരംഭവും നടക്കും. രജിസ്‌ട്രേഷൻ ആരംഭിച്ചു. അന്നേദിവസം ബാലഭവൻ ഓഫീസിൽ നേരിട്ടെത്തിയും രജിസ്‌ട്രേഷൻ നടത്താം. ഫോൺ : 8590774386.
പി.എൻ.എക്‌സ്. 3655/2026
date
- Log in to post comments