Post Category
മെഡിക്കൽ ഓഫീസർ
കണ്ണൂർ ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (EWS) വിഭാഗത്തിന് സംവരണം ചെയ്ത മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എം.ഡി കൗമാരഭൃത്യം, കൗൺസിൽ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ദിവസ വേതനം 1,455 രൂപ. പ്രായപരിധി 01/01/2026 ന് 22 നും 46 നും മദ്ധ്യേ. ഈ വിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ സെപ്റ്റംബർ 14 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഈ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.
പി.എൻ.എക്‌സ്. 3656/2026
date
- Log in to post comments