ഫലം പ്രസിദ്ധീകരിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2026 ജൂൺ മാസത്തിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) ഒന്നും രണ്ടും സെമസ്റ്റർ / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് & സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) ഒന്നും രണ്ടും സെമസ്റ്റർ / ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) ഒന്നും രണ്ടും സെമസ്റ്റർ / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ) / സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾക്ക് പരീക്ഷാകേന്ദ്രങ്ങളിൽ ബന്ധപ്പെട്ടാം. ഐ.എച്ച്.ആർ.ഡി.യുടെ വെബ്സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സെപ്റ്റംബർ 23 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും സെപ്റ്റംബർ 30 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം.
2026 ഡിസംബർ മാസത്തിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയ്ക്കായി പ്രത്യേകാനുമതി (Special Sanction) ആവശ്യപ്പെടുന്നവർ, അപേക്ഷകൾ സെപ്റ്റംബർ 23 ന് മുൻപും 200 രൂപ ലേറ്റ് ഫീ സഹിതം സെപ്റ്റംബർ 30 വരെയും സമർപ്പിക്കണം.
പി.എൻ.എക്സ്. 3671/2026
- Log in to post comments