Post Category
ഹോസ്റ്റൽ മാനേജർ: താൽകാലിക ഒഴിവ്
തൃശൂർ ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഹോസ്റ്റൽ മാനേജർ തസ്തികയിൽ (പുരുഷന്മാർ മാത്രം) താത്കാലിക ഒഴിവ് നിലവിലുണ്ട്. പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ അടുത്ത സംവരണ വിഭാഗം / ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ഏതെങ്കിലും സർക്കാർ, പൊതുമേഖല, അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ സ്റ്റോർ അല്ലെങ്കിൽ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നതിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 15നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്. 3673/2026
date
- Log in to post comments