Skip to main content

ജൂനിയര്‍ റസിഡന്റ് നിയമനം

ഇടുക്കി ഗവ: മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് താല്‍ക്കാലിക കരാറടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്. പരമാവധി ഒരുവര്‍ഷത്തേക്കോ റഗുലര്‍ ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ ചേരുന്നതു വരെയോ ഏതാണോ ആദ്യം അതു വരെ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തിലാണ്  നിയമനം. എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്. ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണ് യോഗ്യതകള്‍.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ സെപ്റ്റംബര്‍ 18 രാവിലെ 10 മണിക്ക് ഹാജരാകണം. സെപ്റ്റംബര്‍ 15 ന് മുന്‍പായി ഓണ്‍ലൈനില്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കണം.  

ആപ്ലിക്കേഷന്‍ ലിങ്ക് :https://forms.gle/Gzp7kLnnbg1FEv5R6. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :-04862-233075.

date