Skip to main content

വെറ്ററിനറി സര്‍വ്വകലാശാലയില്‍ വിവിധ കോഴ്സുകളില്‍ സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 11-ന്

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയില്‍ 2026-27 അധ്യയന വര്‍ഷത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. സെപ്റ്റംബര്‍ 11-ന് രാവിലെ 10.30-ന് തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജിലാണ് പ്രവേശനം നടത്തുക. എം.എസ്. വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, എം.എസ്.സി (അപ്ലൈഡ് മൈക്രോബയോളജി, ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുലര്‍ ബയോളജി, ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡെയറി ഇന്‍ഡസ്ട്രി, അനിമല്‍ സയന്‍സസ്, അനിമല്‍ ബയോ ടെക്‌നോളജി, അപ്ലൈഡ് ടോക്‌സിക്കോളജി, ബയോ സ്റ്റാറ്റിസ്റ്റിക്‌സ്), പി.ജി. ഡിപ്ലോമ (വെറ്ററിനറി കാര്‍ഡിയോളജി, വെറ്ററിനറി അനസ്തീസിയോളജി), ബി.എസ്.സി (ഓണേഴ്‌സ്) പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് (പി.പി.ബി.എം), ഡിപ്ലോമ (ഡെയറി സയന്‍സ്, ഫീഡ് ടെക്‌നോളജി) എന്നീ കോഴ്സുകളിലാണ് ഒഴിവുകളുള്ളത്. എന്നാല്‍ ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്‌നിക്‌സ് കോഴ്സില്‍ നിലവില്‍ ഒഴിവുകളില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 209272, 04936 209269, 9446027876, 9495442035.
 

date