Post Category
എല്‍.ബി.എസ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ചിയ്യാരം റീജിയണല്‍ യൂണിറ്റില്‍ ആരംഭിച്ച തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (ഓണ്‍ലൈന്‍/ ഓഫ്ലൈന്), ഡി.സി.എഫ്.എ, ടാലി, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.സി.എ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.
താത്പര്യമുള്ളവര്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭ്യമാണ്. വിലാസം: അസിസ്റ്റന്റ് ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍, ആലുംവെട്ടുവഴി, ചിയ്യാരം, തൃശ്ശൂര്‍. ഫോണ്‍: 0487 2250751, 9447412751.
date
- Log in to post comments