Post Category
സ്ക്രാപ്പ് ലേലം
സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതും വാളയാര്‍ ചെക്ക്പോസ്റ്റ് യാര്‍ഡില്‍ സൂക്ഷിച്ചിട്ടുള്ളതുമായ എം.എസ് സ്ക്രാപ്പ് ലേലം ചെയ്ത് വില്‍ക്കുന്നു. സെപ്റ്റംബര്‍ 24-ന് രാവിലെ 11-ന് ചാലക്കുടി മിനി സിവില്‍ സ്റ്റേഷനിലുള്ള എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിലാണ് ദര്‍ഘാസ് കം ലേലം നടക്കുക.
ലേല വസ്തു പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 19-ന് രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ വാളയാര്‍ ചെക്ക്പോസ്റ്റ് യാര്‍ഡില്‍ സൗകര്യമുണ്ടായിരിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പകര്‍പ്പുമായി നേരിട്ട് ഹാജരാകണം. നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ചാലക്കുടി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസുമായി ബന്ധപ്പെടുക. ഇ-മെയില്‍: enfsquadckdy@gmail.com. ഫോണ്‍: 9946920520.
date
- Log in to post comments