ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ ഫുഡ് പ്രോഡക്ഷന്‍ (ജനറല്‍) ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമനത്തിനായി അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി / എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് / കാറ്ററിങ് ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് / കാറ്ററിങ് ടെക്നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഇ ഡബ്ല്യൂ എസ് കാറ്റഗറിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ മറ്റ് കാറ്റഗറിയിലുള്ളവരെയും പരിഗണിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി സെപ്റ്റംബര്‍ 14-ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474-2713099.
- Log in to post comments