Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

സീറ്റൊഴിവ്

കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റുട്ട് ഓഫ് ഹോസ്പിറ്റാലിറ്റി  മാനേജ്മെന്റ് കോളേജിൽ  കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. 50% മാർക്കോടെ പ്ലസ് ടു പാസായ/ സേ പരീക്ഷ എഴുതി 50% മാർക്കോടെ വിജയം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  താൽ പര്യമുള്ള വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം.  ഫോൺ: 9567463159, 7293554722. ണ

സ്പോട്ട് അഡ്മിഷൻ

തൃക്കരിപ്പൂർ ഗവ: പോളിടെക്‌നിക്ക് കോളേജിൽ ത്രിവത്സര ഡിപ്ലോമ എഞ്ചിനീയറിംഗ് ഒന്നാം വർഷ കോഴ്‌സുകളിലെ ഒഴിവുകളിലേക്കുള്ള പ്രവേശനം സപ്തംബർ 11-ന് നടക്കും. പുതിയതായി പ്രവേശനം തേടുന്നവർ/ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവർ രാവിലെ 9 മണിക്കും 10 മണിക്കും ഇടയിലായി കോളേജിൽ എത്തി  രജിസ്റ്റർ ചെയ്യണം. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. പുതുതായി അപേക്ഷ സമർപ്പിക്കുവാൻ താത് പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം സംവരണമുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം.  
കോളേജിലെ നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങൾ    www.polyadmission.org സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0467 2211400, 9496690222, 9446771690.

മാറ്റിവച്ചു

സപ്തംബർ 11 ന് നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേൾക്കൽ നടപടി സപ്തംബർ 23 ലേക്ക്   മാറ്റി വച്ചു.

ലാബ് ടെക്നീഷ്യൻ

കണ്ണൂർ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ഒഴിവുള്ള ലാബ് ടെക്നീഷ്യൻ (1)  തസ്തികയിൽ ദിവസവേതന നിരക്കിൽ (950/-രൂപ ) താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത പ്ലസ് ടു, ഡി.എം.എൽ.ടി (പി.എസ്.സി അംഗീകൃതം).  പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.  അപേക്ഷകർ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ, ആധാർ എന്നിവ സഹിതം സപ്തംബർ  23 ന് 11 മണിക്ക് നേരിട്ടുളള അഭിമുഖത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. പ്രായ പരിധി 18-40 (കേരള പി.എസ്.സി നിഷ്കർഷിച്ച പ്രകാരം).

ഡയറി പ്രൊമോട്ടർ ; അപേക്ഷതീയതി നീട്ടി

കണ്ണൂർ ജില്ലയിലെ 13 ക്ഷീര വികസന യുണിറ്റ് ഓഫീസുകളിലേക്കും കരാർ അടിസ്ഥാനത്തിൽ ( പ്രതിമാസം 8,000/- രൂപ നിരക്കിൽ പരമാവധി 2027 മാർച്ച് വരെ ) ഡയറി പ്രൊമോട്ടർമാരെ നിയോഗിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി  സെപ്റ്റംബർ 14 വരെ നീട്ടി.  അതാത് ക്ഷീരവികസന സർവ്വീസ് യൂണിറ്റ് പരിധിയിൽ സ്ഥിര താമസം ആക്കിയതും എസ്.എസ്.എൽ.സി പാസ്സായ 18 മുതൽ 45 വയസ്സ് വരെയുളള ഉദ്യോഗാർത്ഥികൾ നിശ്ചിത മാത്യകയിൽ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 14 ന് അഞ്ച് മണിക്ക് മുമ്പായി ബ്ലോക്ക്‌തല ക്ഷീരവികസന സർവ്വീസ് യൂണിറ്റുകളിൽ സമർപ്പിക്കണം. മുൻ പ്രവർത്തി പരിചയം ഉള്ളവർക്ക് 5 വർഷത്തെ വയസ്സിളവ്. കമ്പ്യൂട്ടർ പരിജ്ഞാനവും ഉളളവർക്ക് മുൻഗണന. അപേക്ഷയുടെ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഏറ്റവും അടുത്തുള്ള ക്ഷീര വികസന യുണിറ്റ് ഓഫീസുമായി ബന്ധപ്പെടുക.

 സി-ഡിറ്റിൽ മാധ്യമ കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരത്ത് വച്ച് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വീഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വീഡിയോഗ്രാഫി, സർട്ടിഫി ക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 20. ഫോൺ: 9961491540, 8547720167. വെബ്സൈറ്റ്: https://mediastudies.cdit.org/

ബാങ്ക് ലോൺ അദാലത്ത്

കണ്ണൂർ താലൂക്ക് പരിധിയിലെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ച കേസുകൾ ഉൾപ്പെടുത്തി സപ്തംബർ 23, 24, 25 തീയതികളിലായി ബാങ്ക് ലോൺ അദാലത്ത് നടത്തുന്നു.  കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി, മാട്ടൂൽ വില്ലേജുകൾ 23 ന് കണ്ണപുരം സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും വലിയന്നൂർ, കാഞ്ഞിരോട്, മക്രേരി, അഞ്ചരക്കണ്ടി, ഇരിവേരി, ചേലോറ, എടക്കാട്, ചെമ്പിലോട്, കടമ്പൂർ, മാവിലായി, മുഴപ്പിലങ്ങാട്  വില്ലേജുകൾ 24 ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം, ചാലയിൽ വച്ചും കണ്ണൂർ 1, കണ്ണൂർ 2, പുഴാതി, പള്ളിക്കുന്ന്, ചിറക്കൽ, വളപട്ടണം, അഴീക്കോട് നോർത്ത്,  അഴീക്കോട് സൗത്ത്, കണ്ണാടിപ്പറമ്പ്, നാറാത്ത്, എളയാവൂർ, മുണ്ടേരി വില്ലേജുകൾ 25 ന് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും അദാലത്ത് നടത്തും.

ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പാലയാടിൽ ഗ്രാജുവേറ്റ് ഇൻ്റേൺ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.  അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: https://forms.gle/ur1hUo9dfZ9Mh9BN7. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സപ്തംബർ 13 വൈകീട്ട് ആറ് മണി.  ഫോൺ:9495999712 

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആർ.ഡി. 2026 ജൂൺ മാസത്തിൽ നടത്തിയ പിജിഡിസിഎ ഒന്നും രണ്ടും സെമസ്റ്റർ / പോസ്റ്റ് ഗ്രാസ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് & സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്)  ഒന്നും രണ്ടും സെമസ്റ്റർ / ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്സ് ആൻ്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) ഒന്നും രണ്ടും സെമസ്റ്റർ / ഡി.സി.എ / സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിൻ്റെ വിശദാംശങ്ങളും അറിയുവാൻ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ബന്ധപ്പെടുക.  www.ihrd.ac.in വെബ്‌സൈറ്റിലും പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സപ്തംബർ 23 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും 30 വരെ 200 ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം. ഫോൺ:04712322985, 04712322501, 04712322035.

വൈദ്യുതി മുടങ്ങും

സപ്തംബർ 10 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ചാലോട് സെക്ഷനിലെ അഞ്ചാം പീടിക, മാർക്ക് & സ്മിത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

date