Post Category
സാമൂഹ്യനീതി വകുപ്പില്‍ സ്‌റ്റൈപന്റോടെ ഇന്റേണ്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
2026-27 സാമ്പത്തിക വര്‍ഷത്തില്‍ സാമൂഹ്യനീതി ഡയറക്ടറേറ്റിലും 14 ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍ കെയര്‍ സംവിധാനം എന്നീ മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പ്രൊഫഷണല്‍ ബിരുദ/ ബിരുദാനന്തര ബിരുദധാരികളില്‍ നിന്ന് ഇന്റേണ്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. പ്രതിമാസം 10,000 രൂപ സ്‌റ്റൈപന്റായി ലഭിക്കും. താത്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട ഗൂഗിള്‍ ഫോം വഴി സെപ്റ്റംബര്‍ 15-ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഗൂഗില്‍ ഫോം സാമൂഹ്യനീതി ഡയറക്ടറേറ്റ്: https://forms.gle/TPuE6HmsMRYvZ6t68 ജില്ലാ സാമൂഹ്യനീതി ഓഫീസ്: https://forms.gle/oZTRaNhHvvgRBjgW8 ഫോണ്‍: 0487 2321702.
date
- Log in to post comments