ദേശീയപാതകളിലെ സംയുക്ത സുരക്ഷാ പരിശോധന റിപ്പോർട്ട് സമർപ്പിച്ചു
പോരായ്മകൾ അടിയന്തിരമായി പരിഹരിക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം
സെപ്റ്റംബർ അഞ്ചിന് കളക്ടറേറ്റിൽ ചേർന്ന ഡിസ്ട്രിക്ട് സേഫ്റ്റി ഹൈവേ ടാസ്ക്ക് ഫോഴ്സിന്റെ യോഗത്തിൽ ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയ പാത 66, 544 ന്റെ എല്ലാ സ്ട്രെച്ചുകളിലും സമഗ്രമായ സുരക്ഷാ പരിശോധന നടത്തുന്നതിന് ജില്ലാ കളക്ടർ മോട്ടോർ വാഹന വകുപ്പ്, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, ദേശീയ പാത അതോറിറ്റി എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പരിശോധന ടീമിനെ നിയോഗിചിരുന്നു.പ്രസ്തുത പരിശോധന ടീം സ്ഥല പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ദേശീയ പാത 66 ൽ, ദിശ മുന്നറിയിപ്പ് ബോർഡുകൾ, നിർമാണാവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, മുന്നറിയിപ്പ് റിഫ്ലക്റ്റീവ് സൈൻബോർഡുകൾ, അനധികൃത പാർക്കിംഗ്, പെട്രോളിങ് സംവിധാനം, റിഫ്ലക്ടറുകളോടുകൂടിയ സംരക്ഷണ ഭിത്തികൾ എന്നിവയുടെ കുറവുകൾ /അപാകതകൾ കണ്ടെത്തുകയുമുണ്ടായി.. ദേശീയ പാത 544 മായി ബന്ധപ്പെട്ട റിപ്പോർട്ടിലും മേൽ പറഞ്ഞ ന്യുനതകൾ കണ്ടെത്തുകയുണ്ടായതിന്റെ അടിസ്ഥാനത്തിൽ മേൽ പറഞ്ഞ ന്യുനതകൾ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി NHAI ക്കും മറ്റു ബന്ധപ്പെട്ട വകുപ്പുകൾക്കും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.ബസ് ബേ നിർമാണവും, അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ നടപടികളും പൂര്‍ത്തീകരിക്കുന്നതിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.റിപ്പോർട്ട് ചെയ്തിട്ടുള്ള ഇത്തരം കുറവുകൾ/അപാകതകൾ പരിഹരിക്കുന്നതിനായി ദേശീയ പാത അതോറിറ്റിക്ക് മെയ്, ജൂൺ മാസങ്ങളിലും നിർദ്ദേശം നൽകിയിരുന്നതാണ്.
- Log in to post comments