Post Category
കണ്ടന്റ് ക്രിയേറ്റർ പാനലിലേക്ക് അപേക്ഷിക്കാം
കൈറ്റ് വിക്ടേഴ്സ്, പി.എം ഇ-വിദ്യ ചാനലുകളിലേക്ക് കണ്ടന്റ് ക്രിയേറ്റർമാരുടെ പാനൽ തയ്യാറാക്കുന്നതിലേക്കായി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർഗാത്മക ശേഷിയും സാങ്കേതികവിദ്യയിൽ അറിവുള്ളവരുമായ ഊർജസ്വലരായവർക്ക് അപേക്ഷിക്കാം.
സ്വന്തമായ ക്ലാസ് റൂം സെഷൻ/ വിദ്യാഭ്യാസ ആശയങ്ങൾ വിശദീകരിക്കുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള റെക്കോർഡ് ചെയ്ത വീഡിയോ വ്യക്തിഗത ഗൂഗിൾ ഡ്രൈവിൽ അപ്ലോഡ് ചെയ്ത് ലിങ്ക് അപേക്ഷാ ഫോമിൽ പോസ്റ്റ് ചെയ്യണം.
www.kite.kerala.gov.in മുഖേന സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 3 വൈകിട്ട് 5 വരെ അപേക്ഷിക്കാം.
പി.എൻ.എക്സ്. 3702/2026
date
- Log in to post comments