Post Category
പ്രവേശന തീയതി നീട്ടി
സ്‌കോൾ-കേരള മുഖേന 2026 - 28 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി 60 രൂപ പിഴയോടെ സെപ്റ്റംബർ 19 വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ മാർഗ്ഗനിർദേശങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.
പി.എൻ.എക്‌സ്. 3720/2026
date
- Log in to post comments