Post Category
*മണ്ണുത്തി വെറ്ററിനറി കോളേജ് മീറ്റ് ടെക്നോളജി യൂണിറ്റില്‍ ഫ്രീസര്‍ പ്ലാന്റ് ടെക്നീഷ്യന് ഒഴിവ്*
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി വെറ്ററിനറി കോളേജില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രീയ മാംസ സംസ്കരണശാലയില്‍ (മീറ്റ് ടെക്നോളജി യൂണിറ്റ്) കരാറടിസ്ഥാനത്തില്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു. ഫ്രീസര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം, പരിപാലനം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ അനുബന്ധ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി യോഗ്യരായ ടെക്നീഷ്യന്മാരുടെ 24 മണിക്കൂറും ലഭ്യമാകുന്ന സേവനത്തിനായാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 18-നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ്: www.kvasu.ac.in ഫോണ്‍: +91-8301860956.
date
- Log in to post comments