Skip to main content

*തൃശ്ശൂരില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത് സെപ്റ്റംബര്‍ 24-ന്*

 

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്റെ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി തൃശ്ശൂര്‍ ജില്ലയില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. സെപ്റ്റംബര്‍ 24-ന് തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. സേതു നാരായണന്‍, ടി.കെ. വാസു എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും.

 

പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ള പരാതികളില്‍ പരാതിക്കാരെയും എതിര്‍കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിട്ട് കേള്‍ക്കും. അദാലത്തില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസനം, പോലീസ്, റവന്യൂ, കൃഷി, പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

date