Skip to main content

*ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്*

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കല്‍പ്പറ്റ അമൃദില്‍ പി.എസ്.സി മത്സരപരീക്ഷാ പരിശീലന പദ്ധതിയിലേക്ക് ധനസഹായത്തോടെ ക്യാമ്പ് അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ യുവതി-യുവാക്കള്‍ക്കാണ് അവസരം. അപേക്ഷകര്‍ 18 നും 40 നുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരായിരിക്കണം. പ്രവൃത്തിപരിചയം അധിക യോഗ്യതയായി പരിഗണിക്കും. അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, അമൃദ് കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, പിന്‍ 673122 വിലാസത്തില്‍ സെപ്റ്റംബര്‍ 19 ന് വൈകിട്ട് നാലിനകം നല്‍കണം. ഇ-മെയില്‍ amridwyd@gmail.com. ഫോണ്‍: 04936-202195, 7025041215. 

date