Skip to main content

സംസ്ഥാന തലഉദ്ഘാടനം നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും_ പൊതു വിദ്യാഭ്യാസ വകുപ്പ് മേഖലാതല അദാലത്തുകൾക്ക് ഇന്നു തുടക്കം

എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമന അംഗീകാരമടക്കമുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കാൻ സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന മേഖലാതല അദാലത്ത് - റിസോൾവിന് തിങ്കളാഴ്ച ( സെപ്റ്റംബർ 14 ) കോട്ടയത്ത് തുടക്കം കുറിക്കും.   സംസ്ഥാന തല ഉദ്ഘാടനം രാവിലെ 9.30 ന് കോട്ടയം എം. ടി സെമിനാരി സ്കൂളിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനാകും. ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്  വിശിഷ്ടാതിഥിയാകും. എം.പിമാരായ കെ. ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, ആൻ്റോ ആൻ്റണി, ജോസ് കെ. മാണി, എം.എൽ.എമാരായ മാണി സി. കാപ്പൻ, ചാണ്ടി ഉമ്മൻ, വിനു ജോബ് കുഴിമണ്ണിൽ, റോണി കെ. ബേബി,  നാട്ടകം സുരേഷ്, എം.ജെ  സെബാസ്റ്റ്യൻ, കെ. ബിനിമോൻ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ,പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോക്ടർ ഡി. സജിത്ത് ബാബു, പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവർ പങ്കെടുക്കും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായാണ് ഫയൽ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിക്കുന്നത്. 2025-26 അധ്യയന വർഷം വരെ എയ്ഡഡ് സ്കൂളുകളിൽ നടത്തിയ നിയമനങ്ങളിൽ അംഗീകാരം ലഭിക്കാതെ ശേഷിക്കുന്നവ, പെൻഷൻ, ഓഡിറ്റ്, തസ്തിക നിർണ്ണയം  എന്നിവയുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടക്കുന്ന പരാതികൾ എന്നിവ മേഖലാതല  അദാലത്തിൽ പരിഗണിക്കും. സംസ്ഥാനത്തെ മൂന്ന് മേഖലകളായാണ് തിരിച്ചാണ്  അദാലത്തുകൾ. കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഉൾപ്പെടുന്ന ദക്ഷിണ മേഖല അദാലത്തിനാണ് എം.ടി സെമിനാരി സ്കൂൾ വേദിയാകുന്നത്. 

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖല അദാലത്ത്  സെപ്റ്റംബർ 18ന് തൃശൂരിലും  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ്  ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമേഖല അദാലത്ത്  സെപ്റ്റംബർ 24 ന് മലപ്പുറത്തും നടക്കും.

date