Skip to main content

ഇന്ത്യ സ്കിൽസ് 2026-27 രജിസ്ട്രേഷൻ ആരംഭിച്ചു

രാജ്യത്തെ യുവജനങ്ങളുടെ തൊഴിൽ നൈപുണ്യവും കഴിവുകളും ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും (എം എസ് ഡി ഇ) നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും (എൻ എസ് ഡി സി ) സംയുക്തമായി 'ഇന്ത്യ സ്‌കിൽസ് 2026-27' സംഘടിപ്പിക്കുന്നു. സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (കെ എ എസ് ഇ) നേതൃത്വം നൽകുന്ന ഇന്ത്യ സ്‌കിൽസ് 2026-27 മത്സരങ്ങളിൽ 16 മുതൽ 25 വയസ്സുവരെയുള്ളവർക്ക്  പങ്കെടുക്കാം. മത്സര വിജയികൾക്ക് ജപ്പാനിൽ നടക്കുന്ന ലോക നൈപുണിക മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനാവശ്യമായ പരിശീലനവും പിന്തുണയും നൽകും

കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിംഗ്, ക്രിയേറ്റീവ് ആർട്സ് ആൻഡ് ഫാഷൻ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ, മാനുഫാക്ചറിംഗ് ആൻഡ് എൻജിനീയറിംഗ്, സോഷ്യൽ ആൻഡ് പേഴ്സണൽ സർവീസ്, ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് എന്നീ മേഖലകളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഫോൺ :9188925509
വെബ്സൈറ്റ്: www.worldskillsindia.co.in

date