കുരുന്നുകളുടെ ആരോഗ്യത്തിന് കരുതൽ: 'ബാല്യസ്പന്ദനം' എലത്തൂർ നിയോജക മണ്ഡലതല ഉദ്ഘാടനം
കോഴിക്കോട് അങ്കണവാടി കുട്ടികൾക്കായുള്ള ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയായ 'ബാല്യസ്പന്ദനം' പദ്ധതിയുടെ എലത്തൂർ നിയോജക മണ്ഡലതല ഉദ്ഘാടനം വിദ്യാ ബാലകൃഷ്ണൻ എം എൽ എ നിർവഹിച്ചു. മക്കട ജനകീയാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം നിനു വിശിഷ്ടാതിഥിയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സി കെ അഫ്സൽ മുഖ്യപ്രഭാഷണം നടത്തി. ബാല്യസ്പന്ദനം പരിപാടിയെപ്പറ്റി ആർ സി എച്ച് ഓഫീസർ ഡോ ജെ നവ്യ തൈക്കാട്ടിൽ വിശദീകരിച്ചു. കക്കോടി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പി എം കെ ജിനീബ്, ചേളന്നൂർ ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേൺ മിനിജ, കക്കോടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം പ്രസാദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൈതമോളി മോഹനൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
റിലിംഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന മാറോളി, തലക്കളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഷീബ, ടെക്നിക്കൽ അസിസ്റ്റന്റ് രാജൻ, ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ ഡോ.എൽ ഭവില, കക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുൽ അസീസ്,സിഡിപിഒ കെ ദീപ,ഐ സി ഡി സൂപ്പർവൈസർ ഷൈന എന്നിവർ സംസാരിച്ചു. ബാല്യസ്പന്ദനം പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 14380 കുട്ടികളെ പരിശോധിച്ചു.
- Log in to post comments