പി.എസ്.സി അഭിമുഖം
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ -സോഷ്യൽ സയൻസ് (തസ്തിക മാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നമ്പർ: 365/2025) തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 24-ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ നടക്കും. പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത്, നിർദ്ദേശിച്ചിട്ടുള്ള പ്രമാണങ്ങളുടെ അസ്സൽ സഹിതം യഥാസമയം ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ - ഇംഗ്ലീഷ് (തസ്തിക മാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നമ്പർ: 287/2025) തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 25-ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ നടക്കും. പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത്, നിർദ്ദേശിച്ചിട്ടുള്ള പ്രമാണങ്ങളുടെ അസ്സൽ സഹിതം യഥാസമയം ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
- Log in to post comments