Skip to main content

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിൻ്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരം സെൻ്ററിൽ പ്രിൻ്റിംഗ് ടെക്നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.  ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/എഞ്ചിനീയറിംഗ് ഡിപ്ലോമാ ഡിഗ്രി/ത്രിവത്സര യോഗ്യതയും പരിചയവും ഉളളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്‌ടർ, കേരള സ്റ്റേറ്റ് സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെൻ്റർ, പ്രിൻ്റിംഗ് പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024 എന്ന വിലാസത്തിൽ സെപ്റ്റംബർ 17 വൈകിട്ട് 5 നകം ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2474720, 2467728. വെബ്സൈറ്റ്: www.captkerala.com

date