*ഗാന്ധിജയന്തി: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു*
മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23-ന് രാവിലെ പത്തിന് സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളിലാണ് മത്സരം നടത്തുക. ജില്ലയിലെ സ്കൂളുകളിലെ എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാവുന്നതാണ്. "ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യസമരവും, പൊതുവിജ്ഞാനവും" എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. വിജയികളാകുന്ന ആദ്യ രണ്ട് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും മെമന്റോയും കൂടാതെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ള സ്കൂളുകൾ 19-ന് വൈകീട്ട് അഞ്ചിനകം potcr@kkvib.org എന്ന ഇ-മെയിൽ വഴിയോ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യണം. ഫോൺ- 0487-2338699, 9744963840.
- Log in to post comments